Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kathakali Debut

Thrissur

മു​പ്പ​താം വി​വാ​ഹ​വാ​ർ​ഷി​കദി​ന​ത്തി​ൽ ഡോ​ക്ട​ർ ദ​മ്പ​തി​ക​ൾ​ക്ക് ക​ഥ​ക​ളി അ​ര​ങ്ങേ​റ്റം

പാ​ലി​യേ​ക്ക​ര: മു​പ്പ​താം വി​വാ​ഹ​വാ​ർ​ഷി​കം വേ​റി​ട്ട രീ​തി​യി​ൽ ആ​ഘോ​ഷി​ച്ച് യു​കെ​യി​ൽ സ്ഥി​ര​താ​മ​സ​മാ​ക്കി​യ മ​ല​യാ​ളി ഡോ​ക്ട​ർ ദ​മ്പ​തി​ക​ൾ. ക​ല​യോ​ടു​ള്ള അ​ഭി​നി​വേ​ശ​വും സ്വ​പ്ന​സാ​ക്ഷാ​ത്കാ​ര​വു​മാ​യി പാ​ലി​യേ​ക്ക​ര ശ്രീ​ഭ​ദ്രം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഇ​രു​വ​രും ക​ഥ​ക​ളി അ​ര​ങ്ങേ​റ്റം​കു​റി​ച്ചു.

യു​കെ​യി​ൽ ഡോ​ക്ട​ർ​മാ​രാ​യ ഡോ. ​ജ​യ​കൃ​ഷ്ണ​നും ഭാ​ര്യ ഡോ. ​ഇ​ന്ദു​ലേ​ഖ​യു​മാ​ണ് ക​ളി​വി​ള​ക്കി​ന് മു​ന്നി​ൽ വി​സ്മ​യ​മൊ​രു​ക്കി​യ​ത്. രു​ഗ്മാം​ഗ​ദ​ച​രി​തം ക​ഥ​യി​ലെ മ​ഹാ​വി​ഷ്ണു​വാ​യി ഡോ. ​ഇ​ന്ദു​ലേ​ഖ​യും സ​ന്ധ്യാ​വ​ലി​യാ​യി ഡോ. ​ജ​യ​കൃ​ഷ്ണ​നും വേ​ഷ​മി​ട്ടു. തി​ര​ക്കി​ട്ട ജീ​വി​ത​ത്തി​നി​ട​യി​ലും ഓ​ൺ​ലൈ​ൻ വ​ഴി​യാ​ണ് ഇ​രു​വ​രും ക​ഥ​ക​ളി അ​ഭ്യ​സി​ച്ച​ത്. ക​ഥ​ക​ളി​ന​ട​ൻ ക​ലാ​മ​ണ്ഡ​ലം മ​യ്യ​നാ​ട് രാ​ജീ​വ​ൻ ന​മ്പൂ​തി​രി​യു​ടെ കീ​ഴി​ലാ​യി​രു​ന്നു ഇ​വ​രു​ടെ ഓ​ൺ​ലൈ​ൻ ക​ഥ​ക​ളി പ​ഠ​നം. ദൂ​ര​പ​രി​ധി​ക​ളോ തി​ര​ക്കു​ക​ളോ ക​ല​യോ​ടു​ള്ള പ്ര​ണ​യ​ത്തി​ന് ത​ട​സ​മ​ല്ലെ​ന്ന് ഇ​വ​ർ തെ​ളി​യി​ച്ചു.

Latest News

Corehub Up